Monday, December 10, 2018

GREEN PROTOCOL

(29-08-2018) As a part of reducing the use of plastic substances, the NSS volunteers hand overed Ink pens to the villagers of the adopted village i.e Veluthur village, Arimbur.

Saturday, September 15, 2018

Relief Camp Cleaning

                   ദുരിതാശ്വാസം - ക്യാമ്പ് ശുചീകരണം
                                          (27-08-2018 )

       ദുരിതാശ്വാസ  ക്യാമ്പായി പ്രവർത്തിച്ച  വരടിയം യു .പി   സ്‌കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഞങ്ങളുടെ യൂണിറ്റ്  അംഗങ്ങൾ  ഭംഗിയായി  നിർവഹിച്ചു . വരടിയം  പഞ്ചായത്തിലെ  ബഹുമാന്യ  വ്യക്തികളെല്ലാം  അവിടെ  സന്നിഹിതരായിരുന്നു . 







Thursday, September 6, 2018

                        സ്വച്ഛ്‌  ഭാരത് 
                   (01-07-2018 )    

           പ്രധാനമന്ത്രിയുടെ  സ്വച്ഛ്‌ ഭാരത്  പദ്ധതിയുടെ  ഭാഗമായി എല്ലാ  NSS വോളന്റീർമാരും ചേർന്ന്  അരിമ്പുർ  ഗ്രാമത്തിലെ വിവിധ  സ്ഥലങ്ങളിൽ  നടത്തിയ ശുചീകരണ  പ്രവർത്തനങ്ങൾ : -






Wednesday, August 29, 2018

Kerala Flood Relief Camp Work


         ദുരിതാശ്വാസ  പ്രവർത്തനങ്ങളിലൂടെ .........

                         2018  ആഗസ്റ്റ്  15ലെ   നമ്മുടെ   സ്വാതന്ത്ര്യദിനത്തിന്റെ  പിന്നാലെ വന്ന മഹാപ്രളയം കേരളജനതക്കൊരിക്കലും  മറക്കാവുന്ന  ഒന്നല്ല . നമ്മുടെ പൂര്വികര്ക്കുപോലും ഓർത്തെടുക്കാൻ  പറ്റാത്ത  ഈ പ്രളയത്തിൽ  അകപെട്ടുപോയെങ്കിലും  മനഃസാന്നിധ്യം വീണ്ടെടുത്ത്  ആ ദുരിതത്തിൽ  മറ്റുള്ളവർക്ക്  ഒരു കൈത്താങ്ങായി  പ്രവർത്തിക്കുവാൻ  കഴിഞ്ഞതിൽ ചാരിതാർഥ്യം  ഉണ്ട് .
                         
                          ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലാ കളക്ടറുടെ  നേതൃത്വത്തിൽ   തൃശൂർ  ഇൻഡോർ  സ്റ്റേഡിയത്തിൽ  നടത്തിയ മൂന്നാഴ്ചയോളം  നീണ്ടുനിന്ന  ക്യാമ്പിൽ  സജീവമായി പങ്കെടുക്കാൻ കഴിഞ്ഞു . ക്യാമ്പുകളിലേക്ക്  ആവശ്യമായ കിറ്റുകൾ തയ്യാറാക്കി  അവ പല സ്ഥലങ്ങളിൽ എത്തിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുവാനും ഞങ്ങളുടെ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് .എല്ലാ വോളന്റിയർമാരുടെയും  ആത്മാർത്ഥമായ സഹകരണംകൊണ്ട്  ഒരാഴ്ചയോളം ഞങ്ങൾക്ക്  അവിടെ  പ്രവർത്തിക്കാൻ കഴിഞ്ഞു .