ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ .........
2018 ആഗസ്റ്റ് 15ലെ നമ്മുടെ സ്വാതന്ത്ര്യദിനത്തിന്റെ പിന്നാലെ വന്ന മഹാപ്രളയം കേരളജനതക്കൊരിക്കലും മറക്കാവുന്ന ഒന്നല്ല . നമ്മുടെ പൂര്വികര്ക്കുപോലും ഓർത്തെടുക്കാൻ പറ്റാത്ത ഈ പ്രളയത്തിൽ അകപെട്ടുപോയെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത് ആ ദുരിതത്തിൽ മറ്റുള്ളവർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ട് .
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ മൂന്നാഴ്ചയോളം നീണ്ടുനിന്ന ക്യാമ്പിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞു . ക്യാമ്പുകളിലേക്ക് ആവശ്യമായ കിറ്റുകൾ തയ്യാറാക്കി അവ പല സ്ഥലങ്ങളിൽ എത്തിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുവാനും ഞങ്ങളുടെ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് .എല്ലാ വോളന്റിയർമാരുടെയും ആത്മാർത്ഥമായ സഹകരണംകൊണ്ട് ഒരാഴ്ചയോളം ഞങ്ങൾക്ക് അവിടെ പ്രവർത്തിക്കാൻ കഴിഞ്ഞു .


